ചാലക്കുടിപ്പുഴയിലെ കൂടപ്പുഴ തടയണയില്‍ മേലൂര്‍ ഭാഗത്ത് പുഴയില്‍ കൂട്ടുകാരോടൊത്ത് കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചുചാലക്കുടിപ്പുഴയിലെ കൂടപ്പുഴ തടയണയില്‍ മേലൂര്‍ ഭാഗത്ത് പുഴയില്‍ കൂട്ടുകാരോടൊത്ത് കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. കൊരട്ടി പാലമുറി ഇളയച്ചം വീട്ടില്‍ കുട്ടപ്പന്‍റെ മകന്‍ കിഷോര്‍(23)ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന രണ്ടുപേരെ പുഴയില്‍ മീന്‍ പിടിക്കാനുണ്ടായിരുന്നവര്‍ കരയ്ക്കു കയറ്റിയപ്പോഴാണ് ഒരാള്‍കൂടി ഉണ്ടായിരുന്ന വിവരം അറിയുന്നത്. ചാലക്കുടി അഗ്നിശമനാസേനാംഗങ്ങളും നാട്ടുകാരും തുടര്‍ന്നു നടത്തിയ തെരച്ചിലില്‍ കിഷോറിന്‍റെ മൃതദേഹം കണ്ടെത്തി. കിഷോര്‍ ടൈല്‍സ് പണിക്കാരനായിരുന്നു.

Post A Comment: