യുവാവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ചെമ്മണൂര്‍ പാനപറമ്പില്‍ തെക്കിനിക്കല്‍ വാസുദേവന്‍ മകന്‍ ജിനീഷ് (29) നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

കുന്നംകുളം: യുവാവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ചെമ്മണൂര്‍ പാനപറമ്പില്‍ തെക്കിനിക്കല്‍ വാസുദേവന്‍ മകന്‍ ജിനീഷ് (29) നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രി ഇയാള്‍ ഭാര്യയുമായി വഴക്കിടുകയും ഭാര്യയെയും കുഞ്ഞിനേയും വീട്ടുകാര്‍ എത്തി കൊണ്ട് പോകുകയും ചെയ്തിരുന്നതായി പറയുന്നു. ഇതില്‍ മനംനൊന്തു ജിനീഷ് ആത്മഹത്യ ചെയ്യുകയായിരുന്നു. ഇന്നലെ ഉച്ചക്ക് സുഹൃത്തുക്കളാണ് തൂങ്ങി മരിച്ച നിലയില്‍ ഇയാളെ കണ്ടെത്തിയത്. തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയുമായിരുന്നു. അമ്മ ലത, സഹോദരങ്ങള്‍ ജിനി, ജിതിന്‍, ഭാര്യ ആതിര, മകന്‍ അനവ്. മൃതദേഹം കുന്നംകുളം താലുക്ക് ആശുപത്രി മോര്‍ച്ചറിയില്‍.

Post A Comment: