തമിഴ്നാട്ടിലെ നാഗപട്ടണത്ത് ബസ് സ്റ്റാന്റിലെ കെട്ടിടം തകര്‍ന്ന് വീണ് എട്ട് പേര്‍ മരിച്ചു.നാഗപട്ടണം: തമിഴ്നാട്ടിലെ നാഗപട്ടണത്ത് ബസ് സ്റ്റാന്റിലെ കെട്ടിടം തകര്‍ന്ന് വീണ് എട്ട് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്. നാഗപട്ടണത്തുള്ള പോരയാറിലുള്ള കെട്ടിടം വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് തകര്‍ന്ന് വീണത്. കെട്ടിടത്തില്‍ ഉറങ്ങുകയായിരുന്ന ട്രാന്‍സ്പോര്‍ട്ട് ജീവനക്കാരാണ് അപകടത്തില്‍ പെട്ടത്. മരിവരില്‍ ഏഴ് പേര് ഡ്രെെവര്‍മാരും ഒരാള്‍ കണ്ടക്ടറുമാണ്. പരിക്ക് പറ്റിയ മറ്റുള്ളവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കെട്ടിടത്തിന്‍റെ കാലപ്പഴക്കമാണ് അപകടകാരണമെന്നാണ് വിലയിരുത്തല്‍. തമിഴ്നാട് ഗതാഗത മന്ത്രി എം.ആര്‍ വിജയഭാസ്കറും മറ്റ് ഉദ്യോഗസ്ഥരും അപകടസ്ഥലം സന്ദര്‍ശിച്ചു. രണ്ട് മാസത്തിനിടെ ഇത് രണ്ടാമത്തെ അപകടമാണിത്. കഴിഞ്ഞ സെപ്തംബര്‍ ഏഴിന് കോയമ്പത്തൂര്‍ ബസ് ടെര്‍മിനലിന്‍റെ മേല്‍ക്കൂര തകര്‍ന്ന് വീണ് അഞ്ച് പേര്‍ മരിക്കുകയും പതിനഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Post A Comment: