കൊല്ലത്ത് ഒരേ സ്കൂളിലെ അധ്യാപികയെയും വിദ്യാര്‍ത്ഥിനിയെയും ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തികൊല്ലം: കൊല്ലത്ത് ഒരേ സ്കൂളിലെ അധ്യാപികയെയും വിദ്യാര്‍ത്ഥിനിയെയും ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി.

കൊല്ലത്തെ ഒരു സ്വകാര്യ സ്കൂളിലെ അധ്യാപികയായ റിനു, പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ സാന്ദ്ര എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇവരുടെ മൃതദേഹങ്ങള്‍ രണ്ടിടങ്ങളില്‍ നിന്നുമാണ് കണ്ടെത്തിയത്. ആത്മഹത്യയ്ക്ക് പിന്നിലുള്ള കാരണം വ്യക്തമല്ല. ഇരുവരുടേയും ആത്മഹത്യയ്ക്ക് പരസ്പരം ബന്ധമുണ്ടോ എന്നതിനെ കുറിച്ച്‌ അന്വേഷിച്ചുവരികയാണെന്ന് കരുനാഗപ്പള്ളി പോലീസ് അറിയിച്ചു. സംഭവത്തില്‍ ഇതു വരെയും സ്കൂള്‍ മാനേജ്മെന്റ് വിശദീകരണം നല്‍കിയിട്ടില്ല. 

Post A Comment: