എഴുത്തുകാരനും തപസ്യയുടെ മുന്‍ അധ്യക്ഷനുമായിരുന്ന പ്രൊഫ. തുറവൂര്‍ വിശ്വംഭരന്‍ (74) അന്തരിച്ചു
കൊച്ചി: എഴുത്തുകാരനും തപസ്യയുടെ മുന്‍ അധ്യക്ഷനുമായിരുന്ന പ്രൊഫ. തുറവൂര്‍ വിശ്വംഭരന്‍ (74) അന്തരിച്ചു. അര്‍ബുദ ബാധിതനായി കൊച്ചിയിലെ സ്വകാര്യ ആശുത്രിയില്‍ ചികിത്സയിലായിരുന്നു. എറണാകുളം മഹാരാജാസ് കോളേജിലെ അധ്യാപകനായിരുന്ന ഇദ്ദേഹം ജന്മഭൂമി ദിനപത്രത്തിന്‍റെ എഡിറ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃപ്പൂണിത്തുറയില്‍ നിന്നുള്ള എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായിരുന്നു. 1943 ല്‍ ആലപ്പുഴ ജില്ലയിലെ തുറവൂലാണ് ജനനം. ഭാര്യ: കാഞ്ചന. മക്കള്‍ സുമ, മഞ്ജു.

Post A Comment: