മുബൈയിലെ റെയില്‍വേ ട്രാക്കില്‍ നിന്ന് ഇരുപത്തിയൊന്നുകാരിയുടെ മൃതദേഹം കണ്ടെടുത്തു.




മുംബൈ: മുബൈയിലെ റെയില്‍വേ ട്രാക്കില്‍ നിന്ന് ഇരുപത്തിയൊന്നുകാരിയുടെ മൃതദേഹം കണ്ടെടുത്തു. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്‍റ്സ് ഓഫ് ഇന്ത്യ പ്രസിഡന്‍റ് നിലേഷ് വികാസ് മേയുടെ മകള്‍ പല്ലവി വികാസ് മേ (21)യുടെ മൃതദേഹമാണ് കണ്ടെടുത്തത്. നിയമ വിദ്യാര്‍ഥിയായിരുന്ന പല്ലവിയെ ബുധനാഴ്ച വൈകിട്ട് മുതല്‍ കാണാതായിരുന്നു. ഇതേത്തുടര്‍ന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കുകയു ചെയ്തിരുന്നു.  ബുധനാഴ്ച ആറു മണിക്ക് പരേല്‍ സ്റ്റേഷനു സമീപത്തു നിന്നും മൃതദേഹം കണ്ടെത്തിയെങ്കിലും രാത്രി 10.30ഓടെയാണ് തിരിച്ചറിയാനായത്. പല്ലവിയുടെ മൊബൈലും ആഭരണങ്ങളും ബാഗുമടക്കമുള്ള സാധനങ്ങള്‍ കാണാതായിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. സംഭവത്തേക്കുറിച്ച്‌ പോലീസ് അന്വേഷണം ആരംഭിച്ചു.

Post A Comment: