ഉംറ കഴിഞ്ഞു ബന്ധുവിനെ കാണാന്‍ പോവുകയായിരുന്ന യുവാക്കള്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ട് മലയാളി മരിച്ചു.


റിയാദ്: ഉംറ കഴിഞ്ഞു ബന്ധുവിനെ കാണാന്‍ പോവുകയായിരുന്ന  യുവാക്കള്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ട് മലയാളി  മരിച്ചു. കാസര്‍ഗോഡ് കുമ്പള ബംബ്രാണ സ്വദേശി അബ്ദുല്‍ അസീസ് (30) ആണ് മരിച്ചത്.  പരുക്കേറ്റ ബന്ധു അനീസിനെ  ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ചയായിരുന്നു  അപകടം നടന്നത്. ജിദ്ദയില്‍ നിന്നും കാറില്‍ മക്കയിലെത്തി ഉംറ നിര്‍വ്വഹിച്ച ശേഷം മദീന സന്ദര്‍ശനവും കഴിഞ്ഞു ഹായിലിലെ ബന്ധുവിനെ കാണാനായി പോകുന്നതിനിടെയായിരുന്നു അപകടമുണ്ടായത്.  ഹായിലില്‍ എത്തുന്നതിനു ഏകദേശം 125 കിലോമീറ്റര്‍ മുന്‍പായിരുന്നു  അപകടം . ജിദ്ദ കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം സെക്രട്ടറി കൂടിയാണ് മരണപ്പെട്ട സലാം .


Post A Comment: