പൂ​ട്ടി​യി​ട്ട കാ​റി​നു​ള്ളി​ല്‍​പ്പെ​ട്ട് ശ്വാസം കിട്ടാതെ രണ്ട് കുരുന്നുകള്‍ക്ക് ദാരുണാന്ത്യംദില്ലി: പൂ​ട്ടി​യി​ട്ട കാ​റി​നു​ള്ളി​ല്‍​പ്പെ​ട്ട് ശ്വാസം കിട്ടാതെ  രണ്ട് കുരുന്നുകള്‍ക്ക് ദാരുണാന്ത്യം. സോ​നു(5), രാ​ജ്(6) എ​ന്നി​വ​രാ​ണു മ​രി​ച്ച​ത്. ഡ​ല്‍​ഹി പ്രാ​ന്ത​ത്തി​ലെ ര​ന്‍​ഹോ​ള​യില്‍ ബു​ധ​നാ​ഴ്ചയാണ് അതിദാരുണമായ സംഭവം നടന്നത്. കു​ട്ടി​ക​ളെ കാ​ണാ​താ​യ​തി​നെ തു​ട​ര്‍ന്ന് നടത്തിയ തിരച്ചിലിലാണ് പി​താ​വ് രാ​ജു​വി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ടാ​ക്സി കാ​റി​നു​ള്ളി​ല്‍ ഇവരെ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തിയതെന്ന് പോലീസ് പറഞ്ഞു. അന്ന് വൈ​കി​ട്ട് വീ​ട്ടി​ലെ​ത്തി​യ രാ​ജു കാ​ര്‍ ലോ​ക്ക് ചെ​യ്യാ​തെ മുറിയിലേക്ക് പോയി പി​ന്നീ​ട് കാ​ര്‍ പൂ​ട്ടാ​ന്‍ മ​റ​ന്ന​കാ​ര്യം ഓ​ര്‍​മിച്ച്‌ റി​മോ​ട്ട് കീ ​ഉ​പ​യോ​ഗി​ച്ച്‌ ദൂ​രെ​നി​ന്നു കാ​ര്‍ പൂ​ട്ടി. ഈ ​സ​മ​യ​ത്തായിരിക്കും കു​ട്ടി​ക​ള്‍ കാ​റി​ല്‍ കു​രു​ങ്ങി​യതെന്ന് കരുതുന്നതായി പോലീസ് പറഞ്ഞു.

Post A Comment: