ദില്ലി: തലസ്ഥാന നഗരമായ ഡല്‍ഹിയിലും സമീപ നഗരങ്ങളിലും ദീപാവലി ആഘോഷത്തിന്​ പടക്കങ്ങള്‍ വില്‍ക്കുന്നത്​​ സുപ്രീംകോടതി നിരോധിച്ചു


ദില്ലി: തലസ്ഥാന നഗരമായ ഡല്‍ഹിയിലും സമീപ നഗരങ്ങളിലും ദീപാവലി ആഘോഷത്തിന്​ പടക്കങ്ങള്‍ വില്‍ക്കുന്നത്​​ സുപ്രീംകോടതി നിരോധിച്ചു. നവംബര്‍ ഒന്നുവരെ രാജ്യ തലസ്ഥാന മേഖലയില്‍ പടക്കങ്ങളോ കരിമരുന്ന്​ പ്രയോഗങ്ങ​ളോ പാടില്ലെന്ന്​ സുപ്രീംകോടതി ഉത്തരവിട്ടു. തലസ്ഥാനത്തെ വായുമലിനീകരണം തടയുന്നതിനാണ്​ പടക്കങ്ങള്‍ക്ക്​ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്​. പടക്കങ്ങള്‍ വില്‍ക്കുന്നതിന്​ 2016 നവംബറില്‍ ഏര്‍പ്പെടുത്തിയ വിലക്ക്​ സെപ്​തംബറില്‍​ കോടതി പിന്‍വലിച്ചിരുന്നു​. എന്നാല്‍ പുതിയ ഉത്തരവ്​ പ്രകാരം നവംബര്‍ ഒന്നു വരെ വിലക്ക്​ തുടരും. കഴിഞ്ഞ വര്‍ഷം ദീപാവലി ആഘോഷങ്ങളെ തുടര്‍ന്ന്​ ഡല്‍ഹിയില്‍ കനത്ത പുകമഞ്ഞ്​ രൂപപ്പെടുകയും വിമാനസര്‍വീസ്​ ഉള്‍പ്പെടെയുള്ള ഗതാഗതം സ്തംഭിക്കുകയും ചെയ്​തിരുന്നു. പടക്കങ്ങള്‍ക്ക്​ നിരോധനം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട ഹര്‍ജിയില്‍ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡും കക്ഷി ചേര്‍ന്നിരുന്നു.

Post A Comment: