കടകളില്‍ വില്‍പ്പന നിരോധിച്ചതോടെ പടക്കം വാങ്ങാന്‍ ഓണ്‍ലൈനില്‍ വന്‍ തിരക്ക്


ദില്ലി: കടകളില്‍ വില്‍പ്പന നിരോധിച്ചതോടെ പടക്കം വാങ്ങാന്‍ ഓണ്‍ലൈനില്‍ വന്‍ തിരക്ക്. ദീ​പാ​വ​ലി​യോ​ട് അ​നു​ബ​ന്ധി​ച്ചാണ് ഡ​ല്‍​ഹി​യി​ലും പ​രി​സ​രപ്ര​ദേ​ശ​ങ്ങ​ളി​ലും പ​ട​ക്ക​ങ്ങ​ള്‍ വി​ല്‍​ക്കു​ന്നത് നിരോധിച്ചത്. സുപ്രീം കോടതിയാണ് നിരോധനം ഏര്‍പ്പെടുത്തിയത്. നിരോധനം ആദ്യ ദിവസം പിന്നിടുന്ന വേളയില്‍ ഡ​ല്‍​ഹി​യില്‍ ഓണ്‍ലൈനിലൂടെ വന്‍ തോതിലാണ് പ​ട​ക്ക വി​ല്‍പ്പന നടത്തുന്നത്. പലരും വലിയ ഓഫറുകളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. നിരവധി പടക്ക നിര്‍മാതാക്കളാണ് ഓണ്‍ലൈനിലൂടെ ബിസിനസ് ചെയ്യുന്നത്. ഒരു വെബ് സെറ്റ് പറയുന്നത് ഡ​ല്‍​ഹി​യി​ലും പ​രി​സ​രപ്ര​ദേ​ശ​ങ്ങ​ളി​ലും പ​ട​ക്ക​ങ്ങ​ള്‍ വി​ല്‍​ക്കു​ന്ന​തു സു​പ്രീംകോ​ട​തി നി​രോ​ധി​ച്ചതു കാരണമാണ് ഓണ്‍ലൈന്‍ വി​ല്‍പ്പനയെന്നാണ്. മറ്റൊരു വെബ് സെറ്റ് പറയുന്നത് ഡെലിവറി ഡ​ല്‍​ഹി​യി​ലും പ​രി​സ​രപ്ര​ദേ​ശ​ങ്ങ​ളി​ലും മാത്രമെന്നാണ്. പ്രശസ്ത എഴുത്തുകാരനായ ചേതന്‍ ഭഗത് പ​ട​ക്ക​ങ്ങ​ള്‍ വി​ല്‍​ക്കു​ന്ന​തു നി​രോ​ധി​ച്ച സു​പ്രീംകോ​ട​തി വിധിക്കെതിരെ രംഗത്തു വന്നിരുന്നു. പരിസ്ഥിതി മന്ത്രി ഹര്‍ഷവര്‍ധന്‍ വിലക്കിനെ അനുകൂലിച്ച്‌ രംഗത്തു വന്നത് സാമൂഹിക മാധ്യമങ്ങളില്‍ വലിയ വിമര്‍ശനത്തിനു കാരണമായിരുന്നു. ഒ​ക്ടോ​ബ​ര്‍ 31 വ​രെ​യാ​ണ് കോടതി നി​രോ​ധ​നം. ദീ​പാ​വ​ലി കാ​ല​ത്ത് പ​ട​ക്ക​ങ്ങ​ളു​ടെ ഉ​പ​യോ​ഗം വ്യാ​പ​ക​മാ​ണെ​ന്നും അ​തു ഗു​രു​ത​ര​മാ​യ ആ​രോ​ഗ്യപ്ര​ശ്ന​ങ്ങ​ളു​ണ്ടാ​ക്കു​ന്നു​ണ്ടെന്നും ​ചൂ​ണ്ടി​ക്കാ​ട്ടി മൂ​ന്നു വി​ദ്യാ​ര്‍​ഥി​ക​ള്‍ ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലാ​ണ് സു​പ്രീംകോ​ട​തി​യു​ടെ ഉ​ത്ത​ര​വ്.

Post A Comment: