കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദീലിപ് ഒന്നാം പ്രതിയായേക്കും.


കൊച്ചി: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദീലിപ് ഒന്നാം പ്രതിയായേക്കും. ഇപ്പോള്‍ 11-ാം പ്രതിയായ ദിലീപ് പുതിയ കുറ്റപത്രം സമര്‍പ്പിക്കുന്നതോടെയാണ് ഒന്നാം പ്രതിയാകുക. ഗൂഢാലോചന കൃത്യത്തില്‍ പങ്കെടുത്തതിന് തുല്യമാണെന്ന നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് ദിലീപിനെ ഒന്നാം പ്രതിയാക്കാന്‍ അന്വേഷണ സംഘം തീരുമാനിച്ചിരിക്കുന്നത്. കുറ്റപത്രം പൂര്‍ത്തിയായിട്ടുണ്ടെന്നാണ് സൂചന ഉദ്യോഗസ്ഥ സംഘവും നിയമവിദഗ്ധരും അടുത്തദിവസം ആലുവ പൊലീസ് ക്ലബില്‍ യോഗം ചേര്‍ന്നതിന് ശേഷമായിരിക്കും തീരുമനം ഉണ്ടാകുക. കുറ്റപത്രം അങ്കമാലി മജിസ്ട്രേട്ടിനു മുമ്പില്‍ സമര്‍പ്പിക്കുമെന്ന് അറിയുന്നു.

കൃത്യത്തില്‍ പങ്കെടുത്ത കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിക്ക് നടിയുമായി മുന്‍ വൈരാഗ്യമില്ല. ദിലീപ് പറഞ്ഞതനുസരിച്ച്‌ ക്വട്ടേഷന്‍ ഏറ്റെടുത്ത് പ്രവര്‍ത്തിക്കുക മാത്രമാണ് സുനി ചെയ്തത്. കൃത്യം നടത്തിയത് ദിലീപിന്‍റെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണെന്നും അന്വേഷണ സംഘം പറയുന്നു. ദിലീപിനെതിരെ പഴുതടച്ചുള്ള കുറ്റപത്രം സമര്‍പ്പിക്കാനാണ് പൊലീസിന്‍റെ ശ്രമം.

Post A Comment: