നടിയെ ആക്രമിച്ച കേസില്‍ ഹാജരാക്കാന്‍ ദിലീപ് വ്യാജരേഖ ഉണ്ടാക്കിയെന്ന് ഡോക്ടറുടെ മൊഴി





കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഹാജരാക്കാന്‍ ദിലീപ് വ്യാജരേഖ ഉണ്ടാക്കിയെന്ന് ഡോക്ടറുടെ മൊഴി. നടി ആക്രമിക്കപ്പെട്ട ദിവസങ്ങളില്‍ പനി മൂലം താന്‍ ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നുവെന്നാണ് ദിലീപ് അന്വേഷണ സംഘത്തോട് പറഞ്ഞിരുന്നത്. ഇതിനുവേണ്ട രേഖകളും ദിലീപ് ഹാജരാക്കിയിരുന്നു. ഈ രേഖകള്‍ വ്യാജമാണെന്നാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. ദിലീപ് ആവശ്യപ്പെട്ട പ്രകാരം താന്‍ വ്യാജരേഖകള്‍ നല്‍കുകയായിരുന്നുവെന്നാണ് ഡോക്ടറുടെ മൊഴി. ഈ സമയത്ത് ദിലീപ് ഷൂട്ടിങ് ലൊക്കേഷനില്‍ തന്നെ ഉണ്ടായിരുന്നുവെന്നും പൊലീസ് പറഞ്ഞു. അന്വേഷണ സംഘം ദിലീപിനെ ഒന്നാംപ്രതിയാക്കി കുറ്റപത്രം നല്‍കുമെന്ന വാര്‍ത്തകള്‍ക്കിടയിലാണ് ദിലീപിനെതിരെ കൂടുതല്‍ ആരോപണങ്ങള്‍ പുറത്തുവരുന്നത്. നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗം ഇന്ന് വൈകീട്ട് ആലുവ പൊലീസ് ക്ലബില്‍ വെച്ച്‌ നടക്കും. അന്വേഷണ ഉദ്യോഗസ്ഥരും സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ എ. സുകേശനും എ.ഡി.ജി.പി ബി സന്ധ്യ ഉള്‍പ്പടെയുള്ളവരും യോഗത്തില്‍ പങ്കെടുക്കും. 

Post A Comment: