തനിക്കെതിരെ കേസ്​ കൊടുത്തവരില്‍ നിന്ന്​ സുരക്ഷക്ക്​ ഭീഷണിയുണ്ടെന്ന്​ ചലച്ചിത്ര താരം ദിലീപ്​.


കൊച്ചി: തനിക്കെതിരെ കേസ്​ കൊടുത്തവരില്‍ നിന്ന്​ സുരക്ഷക്ക്​ ഭീഷണിയുണ്ടെന്ന്​ ചലച്ചിത്ര താരം ദിലീപ്​. സുരക്ഷക്കായി സ്വകാര്യ എജന്‍സിയെ നിയോഗിച്ചിട്ടില്ലെന്നും ദിലീപ്​ പൊലീസി​​​ന്‍റെ നോട്ടീസിന്​ മറുപടി നല്‍കി.ആലുവ ഈസ്​റ്റ്​ സിഐക്കാണ്​ ദിലീപ്​ വിശദീകരണം നല്‍കിയത്​. നേരത്തെ ദിലീപിന്‍റെ സുരക്ഷക്കായി ഗോവ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന തണ്ടര്‍ഫോഴ്​സ്​ എന്ന സ്വകാര്യ സേന എത്തിയത്​ വിവാദമായിരുന്നു. ഇതേ തുടര്‍ന്ന്​ തണ്ടര്‍ഫോഴ്​സി​​​ന്‍റെ കമോന്‍ഡോകളെയും വാഹനവും പൊലീസ്​ കസ്​റ്റഡിയിലെടുത്തിരുന്നു. സ്വകാര്യ സുരക്ഷസേനയെ നിയോഗി​ച്ചതിനെ സംബന്ധിച്ച്‌​ പൊലീസ്​ ദിലീപിനോട്​ വിശദീകരണം ചോദിക്കുകയും ചെയ്​തിരുന്നു. ഇതിനുള്ള മറുപടിയിലാണ്​ ദിലീപ്​ ഇക്കാര്യങ്ങള്‍ വ്യക്​തമാക്കിയത്​.

Post A Comment: