ദിലീപ് വീണ്ടും തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോകിന്‍റെ പ്രസിഡന്‍റായേക്കുംകൊച്ചി: ദിലീപ് വീണ്ടും തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോകിന്‍റെ പ്രസിഡന്‍റായേക്കും. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ജാമ്യം ലഭിച്ച പശ്ചാത്തലത്തിലാണ് ദിലീപിനെ തിരികെ കൊണ്ടുവരാന്‍ ശ്രമം നടക്കുന്നത്. അറസ്റ്റിലായതിനെ തുടര്‍ന്നാണ് പ്രസിഡന്‍റ് സ്ഥാനത്തുനിന്ന് ദിലീപിനെ മാറ്റി സീനിയര്‍ വൈസ് പ്രസിഡന്‍റ് ആയിരുന്ന ആന്‍റണി പെരുമ്പാവൂര്‍ തല്‍സ്ഥാനത്ത് എത്തുകയായിരുന്നു. വൈകിട്ടോടെ തീയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക് യോഗം ചേര്‍ന്ന് ഇതുസംബന്ധിച്ച തീരുമാനം എടുത്തേക്കും.

Post A Comment: