നടന്‍ ദിലീപിന്‍റെ ഉടമസ്ഥതയിലുള്ള ചാലക്കുടി ഡി സിനിമാസ് തീയറ്റര്‍ കോംപ്ലക്സ് പുറമ്പോക്ക് ഭൂമി കൈയേറിയിട്ടില്ലെന്ന് വിജിലന്‍സിന്‍റെ അന്വേഷണ റിപ്പോര്‍ട്ട്


തൃശൂര്‍: നടന്‍ ദിലീപിന്‍റെ ഉടമസ്ഥതയിലുള്ള ചാലക്കുടി ഡി സിനിമാസ് തീയറ്റര്‍ കോംപ്ലക്സ് പുറമ്പോക്ക് ഭൂമി കൈയേറിയിട്ടില്ലെന്ന് വിജിലന്‍സിന്‍റെ അന്വേഷണ റിപ്പോര്‍ട്ട്. ഭൂമി കൈയേറി ഡി സിനിമാസ് നിര്‍മാണം നടത്തിയെന്ന് ആരോപിച്ച്‌ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച്‌ തൃശൂര്‍ വിജിലന്‍സ് കോടതിയാണ് നേരത്തെ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നത്. ഇതേതുടര്‍ന്ന് ത്വരിത പരിശോധന നടത്തിയ ശേഷമാണ് ഡി സിനിമാസ് ഭൂമി കൈയേറ്റം നടത്തിയിട്ടില്ലെന്ന് വിജിലന്‍സ് കണ്ടെത്തിയത്. റിപ്പോര്‍ട്ട് ഇന്ന് കോടതിയില്‍ സമര്‍പ്പിച്ചു. കേസ് 26ന് വീണ്ടും പരിഗണിക്കും. ആരോപണം ഉയര്‍ന്നതിന് പിന്നാലെ റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥരും ഡി സിനിമാസിന്‍റെ ഭൂമി അളന്ന് തിട്ടപ്പെടുത്തിയിരുന്നു.

Post A Comment: