കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയ ദിലീപ് പക്ഷം ഉന്നയിക്കുന്നത് ഗുരുതര ആരോപണം തന്നെയാണ്.
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയ ദിലീപ് പക്ഷം ഉന്നയിക്കുന്നത് ഗുരുതര ആരോപണം തന്നെയാണ്. കൊടുംകുറ്റവാളിയായ സുനില്‍ കുമാറെന്ന പള്‍സര്‍ സുനിയുടെ വാക്കുകള്‍ മാത്രം വിശ്വസിച്ചാണ് പൊലീസ് ദിലീപിനെ അറസ്റ്റ് ചെയ്തതെന്ന് നേരത്തേ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിനിടയില്‍, തനിക്ക് ക്വട്ടെഷന്‍ നല്‍കിയത് ദിലീപാണെന്ന് സുനി പറഞ്ഞുവെന്ന് കേസിലെ ഏഴാം പ്രതിയായ ചാര്‍ളി കഴിഞ്ഞ ദിവസം കോടതിയില്‍ രഹസ്യമൊഴി നല്‍കിയിരുന്നു. ചാര്‍ളിയുടെ ഈ രഹസ്യ മൊഴി ഒടുവില്‍ പോലീസിനും സുനിക്കും പാരയാകുമോ എന്നാണ് ഇപ്പോഴുയരുന്ന ചോദ്യം. അന്വേഷണം അവസാന ഘട്ടത്തിലാണ് എന്നാണ് പ്രോസിക്യൂഷന്‍ കോടതി അറിയിച്ചിരുന്നത്. ഫോണ്‍ സംബന്ധിച്ച്‌ സുനി പറഞ്ഞ കാര്യങ്ങളില്‍ ഇപ്പോള്‍ വീണ്ടും ആശയക്കുഴപ്പം ഉദിച്ചിരിക്കുകയാണ്. നടി ആക്രമിക്കപ്പെട്ട കേസില്‍ കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകും എന്ന സൂചനയാണ് അന്വേഷണ സംഘത്തില്‍ നിന്ന് പുറത്ത് വരുന്നത്.

Post A Comment: