നടി ആക്രമിക്കപ്പെട്ട കേസില്‍ ജാമ്യത്തിലിറങ്ങിയ ദിലീപ് പാസ്പോര്‍ട്ട് അങ്കമാലി മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി


കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ജാമ്യത്തിലിറങ്ങിയ ദിലീപ് പാസ്പോര്‍ട്ട് അങ്കമാലി മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. ജാമ്യ വ്യവസ്ഥയുടെ ഭാഗമായാണ് പാസ്പോര്‍ട്ട് ഹാജരാക്കിയത്. 7 ദിവസത്തിനുള്ളില്‍ പാസ്പോര്‍ട്ട് ഹാജരാക്കണമെന്നായിരുന്നു ജാമ്യ വ്യവസ്ഥയില്‍ ഉണ്ടായിരുന്നത്. യുവനടിയെ ആക്രമിച്ച കേസില്‍ 85 ദിവസത്തെ ജയില്‍ വാസത്തിന് ശേഷം ഒക്ടോബര്‍ മൂന്നിനാണ് ദിലീപ് ജാമ്യത്തില്‍ ഇറങ്ങിയത്. കര്‍ശന ഉപാധികളോടെയാണ് താരത്തിന് ജാമ്യം അനുവദിച്ചത്. അന്വേഷണം അവസാനഘട്ടത്തിലെത്തിയ സാഹചര്യത്തിലായിരുന്നു ജാമ്യം. ഗൂഢാലോചനക്കേസ് ആയതിനാല്‍ ഇനി ജയിലില്‍ തുടരേണ്ടതില്ലെന്നും കോടതി അറിയിച്ചു. ജസ്റ്റിസ് സുനില്‍ തോമസാണ് വിധി പറഞ്ഞത്. അന്വേഷണത്തില്‍ കാര്യമായ പുരോഗതി ഉണ്ടെന്ന് കോടതി നിരീക്ഷിച്ചു. അന്വേഷണം അവസാന ഘട്ടത്തിലാണെന്ന വാദവും കോടതി അംഗീകരിക്കുകയായിരുന്നു.

Post A Comment: