കേസിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച നവാഗത സംവിധായകന് രതീഷ് അമ്പാട്ടിന്റെ കമ്മാരസംഭവത്തിന്റെ ഷൂട്ടിങ് ഇപ്പോള്‍ പുനരാരംഭിച്ചു
മലപ്പുറം: കേസിനെ തുടര്‍ന്ന്
നിര്‍ത്തിവെച്ച നവാഗത സംവിധായകന് രതീഷ് അമ്പാട്ടിന്റെ കമ്മാരസംഭവത്തിന്റെ ഷൂട്ടിങ്
ഇപ്പോള്‍ പുനരാരംഭിച്ചു. മലപ്പുറം വേങ്ങരയിലാണ് ചിത്രീകരണം. മുരളി ഗോപി തിരക്കഥ എഴുതി ഗോകുലം നിര്‍മിക്കുന്ന ചിത്രം 20 കോടി രൂപയാണ് സിനിമയുടെ ചെലവ്. മലയാറ്റൂര്‍ വനത്തില്‍ ഷൂട്ടിങിനുള്ള ഒരുക്കങ്ങള്‍
നടത്തുമ്പോഴായിരുന്നു ദിലീപിന്റെ അറസ്റ്റ്. ഇനി ഈ ഭാഗങ്ങള്‍ ചെന്നൈയിലായിരിക്കും
ചിത്രീകരിക്കുക. ദിലീപ് പല ഗെറ്റപ്പില്‍ ആണ് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്.
ദിലീപ് , സിദ്ധാര്‍ത്ഥ്, ബോബി സിംഹ എന്നിവര്‍ക്കൊപ്പമുള്ള
കോംബിനേഷന്‍ സീനുകളാണ് ഇനി ചിത്രീകരിക്കാനുള്ളത്. നമിത പ്രമോദ് ആണ് നായിക.
Post A Comment: