സെപ്റ്റംബര്‍ 19ന് മെക്സിക്കോയിലുണ്ടായ ഭൂചലനത്തില്‍ തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍നിന്നും അവസാന മൃതദേഹവും കണ്ടെത്തിമെക്സിക്കോ സിറ്റി: സെപ്റ്റംബര്‍ 19ന് മെക്സിക്കോയിലുണ്ടായ ഭൂചലനത്തില്‍ തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍നിന്നും അവസാന മൃതദേഹവും കണ്ടെത്തി. രക്ഷപ്രവര്‍ത്തകരാണ് ഇക്കാര്യം അറിയിച്ചത്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും 69 പേരെ രക്ഷിച്ചതായും 49 മൃതദേഹങ്ങള്‍ കണ്ടെത്തിയതായും അധികൃതര്‍ സ്ഥിരീകരിച്ചു. 15 ദിവസത്തെ തിരച്ചിലുകള്‍ക്കുശേഷമാണ് അവസാന മൃതദേഹവും കണ്ടെത്തിയത്. ഭൂചലനമുണ്ടായ ആദ്യ ദിവസം 29 പേരെ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും രക്ഷിച്ചു. എന്നാല്‍ സെപ്റ്റംബര്‍ 22നു ശേഷം ആരെയും ജീവനൊടെ രക്ഷിക്കാന്‍ സാധിച്ചില്ലെന്നും രക്ഷപ്രവര്‍ത്തകര്‍ പറഞ്ഞു. ഭൂചലനത്തില്‍ 366 പേരാണ് മരിച്ചത്. നിരവധി പേര്‍ക്കു പരിക്കേറ്റിരുന്നു. റിക്ടര്‍ സ്കെയിലില്‍ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്.

Post A Comment: