ഏഴരപ്പൊന്നാനയുടെ കേടുപാടുകള്‍ സംബന്ധിച്ച്‌ പരിശോധന നടത്താന്‍ എത്തിയ വിദഗ്ധ സമിതിയെ നാട്ടുകാരും ഭക്തജനങ്ങളും ചേര്‍ന്നു തടഞ്ഞുകോട്ടയം: ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തില്‍ സംഘര്‍ഷാവസ്ഥ. ഏഴരപ്പൊന്നാനയുടെ കേടുപാടുകള്‍ സംബന്ധിച്ച്‌ പരിശോധന നടത്താന്‍ എത്തിയ വിദഗ്ധ സമിതിയെ നാട്ടുകാരും ഭക്തജനങ്ങളും ചേര്‍ന്നു തടഞ്ഞു. ദേവസ്വം ബോര്‍ഡ് ഓംബുഡ്സ്മാനെയും കമ്മീഷണറെയുമാണ് ഭക്തജനങ്ങള്‍ തടഞ്ഞത്. ക്ഷേത്രം തന്ത്രി ഏഴരപ്പൊന്നാനയ്ക്ക് കേടുപാടുകള്‍ ഉണ്ടെന്ന് ദേവസ്വം കമ്മീഷണര്‍ക്ക് നല്‍കിയ കത്തിനെ തുടര്‍ന്നാണ് അറ്റകുറ്റപ്പണി വേണമെന്നു തീരുമാനമായത്. എന്നാല്‍ ഏഴരപ്പൊന്നാനയുടെ നവീകരണവുമായി ബന്ധപ്പെട്ടു പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു.  ഏഴരപ്പൊന്നാനയ്ക്ക് കേടുപാടുകള്‍ സംഭവിച്ചെന്ന വാദം തെറ്റാണെന്നും ഏഴരപ്പൊന്നാന നവീകരിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും ക്ഷേത്ര സംരക്ഷണസമിതി നേരത്തെ ആവശ്യപ്പെട്ടിരുന്നു.

Post A Comment: