ഐഎസ് ഭീ​​ക​​ര​​രി​​ല്‍നി​​ന്നു മോ​​ചി​​ത​​നാ​​യ ഫാ. ടോം ഉഴുന്നാലില്‍ കൊച്ചിയില്‍ വിമാനമിറങ്ങി.
കൊച്ചി: ഐഎസ് ഭീ​​ക​​ര​​രി​​ല്‍നി​​ന്നു മോ​​ചി​​ത​​നാ​​യ ഫാ. ടോം ഉഴുന്നാലില്‍ കൊച്ചിയില്‍ വിമാനമിറങ്ങി. ബംഗ്ലൂരുവില്‍ നിന്ന് നെടുമ്പാശേരിയിലെത്തിയ അദ്ദേഹത്തിന് വിമാനത്താവളത്തില്‍ സ്വീകരണം നല്‍കി. തുടര്‍ന്ന് അദ്ദേഹം വെണ്ണല ഡോണ്‍ ബോസ്കോയിലേക്ക് പോകും. പിന്നീട് കൊച്ചി സെന്‍റ് മേരീസ് ബസലിക്കയില്‍ എത്തി പ്രത്യേക പ്രാര്‍ഥന നടത്തും. ഇതിന് ശേഷം വരാപ്പുഴ ആര്‍ച്ച്‌ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിലിനെ സന്ദര്‍ശിക്കും. ഉച്ചയോടെ ഫാ. ടോം കോട്ടയത്തേക്ക് പോകും.

Post A Comment: