ഹാദിയ കേസ്: എന്‍.​ഐ.എ അന്വേഷിക്കേണ്ട കുറ്റങ്ങളില്ലെന്ന്​ സംസ്ഥാന സര്‍ക്കാര്‍
ദില്ലി: ഹാദിയ കേസില്‍ എന്‍.​ഐ.എ അന്വേഷിക്കേണ്ട കുറ്റങ്ങളില്ലെന്ന്​ സംസ്​ഥാന സര്‍ക്കാര്‍ സുപ്രീം ​കോടതിയില്‍. ക്രൈംബ്രാഞ്ച്​ നടത്തിയത്​ വസ്​തു നിഷ്​ഠമായ അന്വേഷണമാണെന്നും എന്‍.​ഐ.എ അന്വേഷിക്കേണ്ട കുറ്റങ്ങളോന്നും കേസിലില്ലെന്നും സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്​മൂലത്തില്‍ സംസ്​ഥാന സര്‍ക്കാര്‍ അറിയിച്ചു. എന്‍.​ഐ.എ അന്വേഷണം വേണമെങ്കില്‍ കേന്ദ്രത്തെ അറിയിക്കുമായിരുന്നുവെന്നും അത്തരത്തിലുള്ള കുറ്റങ്ങള്‍ ഇതുവ​രെ കണ്ടെത്തിയിട്ടില്ലെന്നും സര്‍ക്കാര്‍ സുപ്രിംകോടതിയെ അറിയിച്ചു. ഹാദിയയുടെ സംരക്ഷണാവകാശം അച്ഛന് മാത്രമല്ലെന്ന് നേരത്തെ സുപ്രിംകോടതി നിരീക്ഷിച്ചിരുന്നു.

Post A Comment: