ആവേശം വാനംതൊട്ടു; കുന്നംകുളത്തിന്റെ ദേശീയോത്സവമെന്നറിയപെടുന്ന അടുപ്പുട്ടി സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്‌സ് പളളിപെരുന്നാളിന് പരിസമാപ്തി

കുന്നംകുളം:ആവേശം വാനംതൊട്ടു; കുന്നംകുളത്തിന്‍റെ ദേശീയോത്സവമെന്നറിയപെടുന്ന അടുപ്പുട്ടി സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്‌സ് പളളിപെരുന്നാളിന് പരിസമാപ്തി. രണ്ട് ദിവസങ്ങളിലായി നടന്നുവന്ന  പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് ശനിയാഴ്ച വൈകീട്ട് നടന്ന കൂട്ടിയെഴുന്നെളളിപ്പോടുകൂടിയാണ്  സമാപനമായത്.
( വീഡിയോ കാണാം )


ആഘോഷങ്ങളുടെ ഭാഗമായി രാവിലെ 7.30 ന് പ്രഭാതനമസക്കാരം, 8.30 ന് വി,.മൂന്നിന്‍മേല്‍ കുര്‍ബ്ബാന എന്നിവ നടന്നു. തുടര്‍ന്ന് ഉച്ചയോടെ 47 പ്രാദേശിക കമ്മിറ്റികളില്‍ നിന്നായുള്ള ആഘോഷങ്ങള്‍ ആരംഭിച്ച് വാധ്യഘോഷങ്ങളുടെയും ഗജവീരന്മാരുടെയും അകമ്പടിയോടെ പള്ളിയിലെത്തി സമാപിച്ചു. തുടര്‍ന്നാണ്‌ പെരുന്നാളിലെ ഏറ്റവും ആവശം നിറഞ്ഞ കൂട്ടിയെഴുന്നള്ളിപ്പ് നടന്നത്. കൂട്ടിയെഴുന്നള്ളിപ്പില്‍ 25 ഇല്‍ പരം ആനകള്‍ അണിനിരന്നു. പെരുന്നാള്‍ ശുശ്രുഷകള്‍ക്ക്  സഭ പരമാദ്ധ്യക്ഷനുംകുന്നംകുളം ഭദ്രാസനാധിപനുമായ  മോറാന്‍ മാര്‍ ബസ്സേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിദീയന്‍ കതോലിക്കാബാവ മുഖ്യകാര്‍മികത്വം വഹിച്ചു.  
പരുാളിന് വികാരി ഫാ.ഗീവര്‍ഗ്ഗീസ് തോലത്ത്സെക്രട്ടറി ബിനോയ് കെ കൊച്ചുണ്ണികൈസ്ഥാനി പി.കെ. പ്രജോദ് ,എന്നിവരടങ്ങിയ  കമ്മിറ്റി നേതൃത്വം നല്‍കി.

Post A Comment: