കാത്തിരിപ്പിന് വിരാമമിട്ട് കാളിദാസ് ജയറാം ആദ്യമായി നായകനായി എത്തുന്ന പൂമരം ഡിസംബറില്‍ തിയ്യേറ്ററില്‍ എത്തും


കാത്തിരിപ്പിന് വിരാമമിട്ട് കാളിദാസ് ജയറാം ആദ്യമായി നായകനായി എത്തുന്ന പൂമരം ഡിസംബറില്‍ തിയ്യേറ്ററില്‍ എത്തും. ചിത്രം സംവിധാനം ചെയ്തത് എബ്രിഡ് ഷൈനാണ്. ചിത്രീകരണം പൂര്‍ത്തിയായ ഈ ചിത്രം ഫെബ്രുവരിയില്‍ റിലീസ് ചെയ്യുമെന്നായിരുന്നു പറഞ്ഞിരുന്നത്. ചിത്രത്തിന്‍റെ റിലീസ് നീണ്ടുപോയതിനെ പരിഹസിച്ച്‌ നിരവധി ട്രോളുകള്‍ സോഷ്യല്‍ മീഡിയയില്‍ വന്നിരുന്നു. കാളിദാസ് ജയറാം നായകനാകുന്ന ചിത്രത്തിന്‍റെ രണ്ട് ഗാനങ്ങളും ഇതിനോടകം ഹിറ്റായിക്കഴിഞ്ഞു. ക്രിസ്മസ് റിലീസായി ചിത്രം തിയറ്ററിലെത്തിക്കാനാണ് അണിയറപ്രവര്‍ത്തകര്‍ ശ്രമിക്കുന്നതെന്നാണ് സൂചന. കാളിദാസിന് പുറമെ കുഞ്ചാക്കോ ബോബന്‍, മീര ജാസ്മിന്‍, ഗായത്രി സുരേഷ് എന്നിവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.

Post A Comment: