രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 148ആം ജന്മദിനത്തില്‍ രാഷ്ട്രം അദ്ദേഹത്തിന്‍റെ സ്മരണ പുതുക്കി.
ദില്ലി: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 148ആം ജന്മദിനത്തില്‍ രാഷ്ട്രം അദ്ദേഹത്തിന്‍റെ സ്മരണ പുതുക്കി. രാഷ്ട്രപതി രാംനാഥ് കോവിന്ദ്,​ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു,​ പ്രധാനമന്ത്രി നരേന്ദ്ര മോദി,​ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്,​ മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ.അദ്വാനി തുടങ്ങിയ നിരവധി നേതാക്കള്‍ ഗാന്ധിജിയുടെ അന്ത്യവിശ്രമ സ്ഥലമായ രാജ്ഘട്ടില്‍ പുഷ്പാര്‍ച്ചന നടത്തി. പ്രിയപ്പെട്ട ബാപ്പുവിന്‍റെ മുന്നില്‍ ശിരസ് നമിക്കുന്നുവെന്ന് മോദി പിന്നീട് ട്വീറ്റ് ചെയ്തു. ഗാന്ധിജിയുടെ ആശയങ്ങള്‍ ലോകജനതയെ പ്രചോദിപ്പിക്കുന്നവയാണെന്നും മോദി അഭിപ്രായപ്പെട്ടു. ഗാന്ധിജിയുടെ ജന്മദിനത്തോടനുബന്ധിച്ച്‌ തന്‍റെ ട്വിറ്റര്‍ അക്കൗണ്ടില്‍ പ്രത്യേക വീഡിയോ അനുസ്മരണവും മോദി പോസ്റ്റ് ചെയ്തു. മുന്‍ പ്രധാനമന്ത്രി ആയിരുന്ന ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ113ആം ജന്മദിനവും ഇന്നാണ്. അദ്ദേഹത്തിന്‍റെ അന്ത്യവിശ്രമ സ്ഥലമായ വിജയ്ഘട്ടിലും രാഷ്ട്രപതിയും പ്രധാനമന്ത്രിയും ഉപരാഷ്ട്രപതിയും പുഷ്പാര്‍ച്ചന നടത്തി.

Post A Comment: