പൃഥിരാജിനെതിരെ സിനിമാ മേഖലയില്‍ പുതിയ ചേരി ഉടലെടുക്കുന്നു


പൃഥിരാജിനെതിരെ സിനിമാ മേഖലയില്‍ പുതിയ ചേരി ഉടലെടുക്കുന്നു. ദിലീപ് ജാമ്യത്തില്‍ പുറത്തിറങ്ങിയതോടെ നടനും എംഎല്‍എയുമായ ഗണേഷ്‌കുമാര്‍ പൃഥ്വിയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തി. ദിലീപിനെ ഒറ്റപ്പെടുത്താനുള്ള നീക്കത്തിനു പിന്നില്‍ പൃഥ്വിയുടെ കൈയുണ്ടായിരുന്നുവെന്നാണ് ഗണേഷ്‌കുമാറിന്‍റെ ആരോപണം. നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിന് ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് ദിലീപിനെ സംഘടനയില്‍ നിന്നും പുറത്താക്കാന്‍ തിടുക്കം കാട്ടിയസംഭവം ചുണ്ടി കാട്ടി ഗണേഷ് കുമാര്‍ ആരോപണം ഉന്നയിക്കുന്നത്. പൃഥ്വിരാജിനെപ്പോലുള്ളവരെ പ്രീതിപ്പെടുത്താന്‍ വേണ്ടിയാണ് ചിലര്‍ ഇത് ചെയ്തതെന്നാണ് താന്‍ കരുതുന്നതെന്നും ദിലീപിനെ പുറത്താക്കണമെന്ന് ഏറ്റവും നിര്‍ബന്ധം പൃഥ്വിരാജിനായിരുന്നുവെന്ന് ആ സമയം മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഗണേഷ് കുമാര്‍ പറഞ്ഞു. നിലവിലെ സാഹചര്യത്തില്‍ അമ്മയുടെ ഭാഗമാകണോ വേണ്ടയോയെന്ന് ദിലീപാണ് തീരുമാനിക്കേണ്ടതെന്നും താനാണു  ദിലീപിന്‍റെ സ്ഥാനത്തെങ്കില്‍ പൊന്നുകൊണ്ടു പുളിശേരിവച്ചു തന്നാലും താന്‍ അമ്മയില്‍ തുടരില്ലെന്നും ഗണേഷ് പറയുന്നു. 

Post A Comment: