ഗൗരി ലങ്കേഷ് വധത്തില്‍ മൂന്ന് പ്രതികളെ തിരിച്ചറിഞ്ഞതായി പ്രത്യേക അന്വേഷണ സംഘംബംഗളൂരു: ഗൗരി ലങ്കേഷ് വധത്തില്‍ മൂന്ന് പ്രതികളെ തിരിച്ചറിഞ്ഞതായി പ്രത്യേക അന്വേഷണ സംഘം. ഇതില്‍ രണ്ടുപേര്‍ കൃത്യത്തില്‍ പെങ്കെടുത്തവരാണ്. പ്രതികളായ മൂന്ന് പേരുടെയും രേഖാചിത്രം പൊലീസ് പുറത്തുവിട്ടു. ഗൗരി ലങ്കേഷിന്‍റെ വീടിന് പുറത്ത് സ്ഥാപിച്ച സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്നാണ് ചില സൂചനകള്‍ ലഭിച്ചതെന്ന് പൊലീസ് പറഞ്ഞു. എല്ലാ തരത്തിലുള്ള ലിങ്കുകളും തങ്ങള്‍ അന്വേഷിച്ചുവരികയാണ്. പ്രതികളിലൊരാള്‍ നെറ്റിയില്‍ തിലകം അണിഞ്ഞിട്ടുണ്ട്. എന്നാല്‍ ഇത് അന്വേഷണത്തെ വഴിതിരിച്ചുവിടാന്‍ ഉദ്ദേശിച്ചിട്ടുള്ളതായിരിക്കുമെന്നും പൊലീസ് അറിയിച്ചു. കൊലയാളികളെ പിടികൂടാന്‍ ജനങ്ങളുടെ സഹായവും പൊലീസ് അഭ്യര്‍ഥിച്ചു.

Post A Comment: