ജിയോയ്ക്ക് വെല്ലുവിളിയുമായി എയര്‍ടെല്‍ എത്തിയപ്പോള്‍ റിലയന്‍സ് ജിയോ അടുത്ത ഓഫറുമായി രംഗത്ത്.

ജിയോയ്ക്ക് വെല്ലുവിളിയുമായി എയര്‍ടെല്‍ എത്തിയപ്പോള്‍ റിലയന്‍സ് ജിയോ അടുത്ത ഓഫറുമായി രംഗത്ത്.
100% ക്യാഷ്ബാക്ക് ഓഫറാണ് ഇത്തവണ ജിയോ ഒരുക്കിയിരിക്കുന്നത്. 399 രൂപയ്ക്ക് റീച്ചാര്‍ജ്ജ് ചെയ്യുമ്പോഴാണ് ക്യാഷ്ബാക്ക് ഓഫര്‍ ലഭിക്കുന്നത്. ഒക്ടോബര്‍ 12 മുതല്‍ 18 വരെ ഈ ഓഫര്‍ ലഭ്യമാകും. 399 രൂപയുടെ ജിയോ ധന്‍ ധനാ ധന്‍ ഓഫറില്‍ 84ജിബി ഡാറ്റ, ഫ്രീ എസ്‌എംഎസ്,ജിയോ സബ്സ്ക്രിപ്ഷന്‍ ആപ്സ് എന്നിവ 84 ദിവസത്തെ വാലിഡിറ്റിയില്‍ ലഭിക്കുന്നു. ജിയോയുടെ പുതിയ ദീപാവലി ധന്‍ ധനാ ധന്‍ ഓഫര്‍ പ്രകാരം ജിയോ പ്രൈം കസ്റ്റമേഴ്സിന് ഒക്ടോബര്‍ 12 മുതല്‍ 18നുളളില്‍ റീച്ചാര്‍ജ്ജ് ചെയ്താല്‍ 50 രൂപയുടെ എട്ട് വ്വൗച്ചറുകള്‍ ലഭിക്കും. ഒരു സമയം ഒരു വ്വൗച്ചര്‍ മാത്രമേ ലഭിക്കുകയുളളൂ. നവംബര്‍ 15നു ശേഷമേ വ്വൗച്ചറുകള്‍ ലഭ്യമാകൂ. മൈ ജിയോ ആപ്പ്, ജിയോ വെബ്സൈറ്റ്, ജിയോ സ്റ്റോര്‍ ഔട്ട്ലെറ്റ്, റിലയന്‍സ് ഡിജിറ്റല്‍ സ്റ്റോര്‍ എന്നിവയില്‍ നിന്നും ഈ ഓഫര്‍ റീച്ചാര്‍ജ്ജ് ചെയ്യാം. മൈജിയോ ആപ്പ്, ജിയോ വെബ്സൈറ്റ്, ജിയോ സ്റ്റോര്‍ ഔട്ട്ലെറ്റ്, റിലയന്‍സ് ഡിജിറ്റല്‍ സ്റ്റോര്‍ എന്നിവയില്‍ നിന്നും ഈ ഓഫര്‍ നിങ്ങള്‍ക്കു റീച്ചാര്‍ജ്ജ് ചെയ്യാം. ഇതു കൂടാതെ കമ്പനിയുടെ ഓഫ്ലൈന്‍ റീട്ടെയില്‍ സ്റ്റോറുകളിലും ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളായ ജിയോമണി, പേറ്റിഎം, ആമസോണ്‍ പേമന്റ്, മൊബിക്വിക്ക് എന്നിവയില്‍ നിന്നും റീച്ചാര്‍ജ്ജ് ചെയ്യാം.


Post A Comment: