ഗോധ്ര ട്രെയിന്‍ കത്തിക്കല്‍ കേസിലെ 11 പ്രതികളുടെ വധശിക്ഷ ജീവപര്യന്തമാക്കി.അഹമ്മദാബാദ്: ഗോധ്ര ട്രെയിന്‍ കത്തിക്കല്‍ കേസിലെ 11 പ്രതികളുടെ വധശിക്ഷ ജീവപര്യന്തമാക്കി. ഗുജറാത്ത് ഹൈക്കോടതിയുടേതാണ് വിധി. വിചാരണക്കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ 31 പേരുടെയും ശിക്ഷ ശരിവെച്ചു. കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് 10 ലക്ഷം രൂപ വീതം സര്‍ക്കാര്‍ നല്‍കണമെന്നും കോടതി ഉത്തരവിട്ടു. ക്രമസമാധാനം നിലനിര്‍ത്തുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് കോടതി വിമര്‍ശിച്ചു. ശിക്ഷക്കെതിരെ പ്രതികള്‍ നല്‍കിയ അപ്പീല്‍ പരിഗണിച്ചുകൊണ്ടാണ് കോടതിയുടെ നടപടി. 59  പേര‍ാണ് ഗോധ്ര ട്രെയി തീവെപ്പുകേസില്‍ കൊല്ലപ്പെട്ടത്. കേസി 2011 31 പേരെ വിചാരണ കോടതി കുറ്റക്കാരായി കണ്ടെത്തിയിരുന്നു. പതിനൊന്നുപേക്ക് വധശിക്ഷയും 20 പേക്ക് ജീവപര്യന്തം ശിക്ഷയും നകി. അറുപത്തിമൂന്ന് പേരെ കുറ്റവിമുക്തരാക്കി. 2002 ഫെബ്രുവരി 27നാണ് അയോധ്യയിനിന്നും മടങ്ങിവരികയായിരുന്ന തീത്ഥാടകരെ ഗോധ്രയിവെച്ച് സബമതി എക്സപ്രസിന്റെ എസ് ആറ് കോച്ചി തീയിട്ട് കൊലപ്പെടുത്തിയത്. ഗോധ്ര തീവെപ്പാണ് ആയിരത്തിലേറെ പേ കൊല്ലപ്പെട്ട ഗുജറാത്ത് കലാപത്തിന് വഴിവെച്ചത്.

Post A Comment: