ബാഗേജിനകത്ത് സോപ്പുകളിലാക്കി കടത്താന്‍ ശ്രമിച്ച 14.29 ലക്ഷത്തിന്റെ സ്വര്‍ണം കോഴിക്കോട് വിമാനത്താവളത്തില്‍ പിടികൂടി.

കൊണ്ടോട്ടി: ബാഗേജിനകത്ത് സോപ്പുകളിലാക്കി കടത്താന്‍ ശ്രമിച്ച 14.29 ലക്ഷത്തിന്റെ സ്വര്‍ണം കോഴിക്കോട് വിമാനത്താവളത്തില്‍ പിടികൂടി. അബുദാബിയില്‍നിന്നെത്തിയ തിരൂര്‍ വളവന്നൂര്‍ സ്വദേശിയില്‍നിന്നാണ് എയര്‍ കസ്റ്റംസ് ഇന്റലിജന്റസ് വിഭാഗം 466.4 ഗ്രാം സ്വര്‍ണം പിടികൂടിയത്. ശനിയാഴ്ച രാവിലെ എട്ടരയ്ക്ക് അബുദാബിയില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്സ്​പ്രസ് വിമാനത്തിലാണ് ഇയാള്‍ വന്നത്. കസ്റ്റംസ് പരിശോധനയ്ക്കിടെയാണ് ബഗേജില്‍ സ്വര്‍ണം കണ്ടെത്തിയത്. രണ്ടു സോപ്പുകളില്‍ ഒളിപ്പിച്ച നാലു സ്വര്‍ണബിസ്കറ്റുകള്‍ പിടികൂടി. അസി. കമ്മിഷണര്‍മാരായ ജോയ് തോമസ്, ഡി.എന്‍. പന്ത്, സൂപ്രണ്ടുമാരായ വിനയകുമാര്‍, ഡാല്‍ട്ടന്‍, സി.കെ. രാജ്കുമാര്‍, ഇന്‍സ്പെക്ടര്‍മാരായ മഹാദേവ്, മൃദുല്‍കുമാര്‍, കെ.പി. ധര്‍മരാജ് എന്നിവരടങ്ങിയ സംഘമാണ് സ്വര്‍ണം പിടികൂടിയത്. 

Post A Comment: