സ്വര്‍ണ്ണ വിലയില്‍ വര്‍ധനവ്



കൊച്ചി: സ്വര്‍ണ്ണ വിലയില്‍ വര്‍ധനവ്. പവന് 120 രൂപയാണ് ഇന്ന് വര്‍ധിച്ചത്. മൂന്ന് ദിവസത്തിന് ശേഷമാണ് വില ഉയര്‍ന്നത്. 22,280 രൂപയാണ് പവന്‍റെ വില. ഗ്രാമിന് 15 രൂപ വര്‍ധിച്ച്‌ 2,785 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

Post A Comment: