നെടുമ്പാശേരി വിമാനത്താവളം വഴി അനധികൃതമായി കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടി.
കൊച്ചി: നെടുമ്പാശേരി വിമാനത്താവളം വഴി അനധികൃതമായി കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടി. അമൃത്സര്‍ സ്വദേശിയായ യാത്രക്കാരനില്‍ നിന്ന് ഒരു കിലോ സ്വര്‍ണമാണ് പിടികൂടിയത്. ബാങ്കോക്കില്‍ നിന്നെത്തിയ യാത്രക്കാരനില്‍ എയര്‍ കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് സ്വര്‍ണം കണ്ടെടുത്തത്. കുട്ടികളുടെ വസ്ത്രങ്ങളിലേയും ഡയപ്പറുകളിലേയും ബട്ടന്‍സുകളുടെ ആകൃതിയിലായിരുന്നു സ്വര്‍ണം കടത്തിയത്. 

Post A Comment: