ഗുജറാത്ത് നിയസഭാ തിരഞ്ഞെടുപ്പ് തീയതികള്‍ ഇന്ന് പ്രഖ്യാപിക്കും


ദില്ലി: ഗുജറാത്ത് നിയസഭാ തിരഞ്ഞെടുപ്പ് തീയതികള്‍ ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് ഒരു മണിക്കായിരിക്കും പ്രഖ്യാപനം. രണ്ട് ഘട്ടമായി ഡിസംബറില്‍ തിരഞ്ഞെടുപ്പ് നടത്താനാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ആലോചിക്കുന്നത്. അടുത്ത വര്‍ഷം ജനുവരി 22 വരെ നിലവിലുള്ള നിയമസഭക്ക് കാലാവധിയുണ്ട്.
ഡിസമ്പര്‍ 18ന് മുമ്പ് ഗുജറാത്തില്‍ തിരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കുമെന്ന് കമ്മിഷന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

ഹിമാചല്‍ പ്രദേശിനൊപ്പം ഗുജറാത്തിലെ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാത്തതിന് തിരഞ്ഞെടുപ്പ് കമ്മിഷനെ രാഷ്ട്രീയ പാര്‍ട്ടികള്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. സര്‍ക്കാരിന് പ്രഖ്യാപനങ്ങള്‍ നടത്തുന്നതിന് അവസരമൊരുക്കുന്നതാണ് കമ്മിഷന്‍ നിലപാടെന്നായിരുന്നു ആരോപണം.

Post A Comment: