ഗുരുവായൂര്‍ ക്ഷേത്രത്തിലെ അഹിന്ദുക്കളുടെ പ്രവേശനവുമായി ബന്ധപ്പെട്ട് തന്ത്രി കുടുംബത്തില്‍ ഭിന്നത


 ഗുരുവായൂര്‍:  വിശ്വാസികളായ അഹിന്ദുക്കളുടെ ക്ഷേത്ര പ്രവേശനവുമായി ബന്ധപ്പെട്ട് തന്ത്രി കുടുംബത്തില്‍ ഭിന്നത. അഹിന്ദുക്കളുടെ പ്രവേശനത്തില്‍ അനുകൂല നിലപാട് എടുത്ത ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാടിനെ തള്ളി കുടുംബാംഗങ്ങള്‍ വാര്ത്താ ക്കുറിപ്പ് ഇറക്കി. മുഖ്യ തന്ത്രി ചേന്നാസ് നാരായണന്‍ നമ്പൂതിരിപ്പാട് ഉള്പ്പേടെയുള്ളവരാണ് അഹിന്ദുക്കളുടെ പ്രവേശനത്തില്‍ എതിര്പ്പ്  പ്രകടിപ്പിച്ച് രംഗത്തെത്തിയത്. ക്ഷേത്രത്തില്‍ വിശ്വാസികളായ അഹിന്ദുക്കളെ പ്രവേശിപ്പികണമെന്നും ഇതിനു സര്ക്കാര്‍ ഇടപെടണമെന്നും നേരത്തെ  ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട് അഭിപ്രായപ്പെട്ടിരുന്നു. ഇതേ തുടര്ന്ന്  വിഷയത്തില്‍ ഇടപെടുമെന്ന് മന്ത്രിമാരും സി പി ഐ എം സംസ്ഥാന സെക്രടറിയും അറിയിച്ചിരുന്നു.

Post A Comment: