മാതാപിതാക്കള്‍ക്കൊപ്പം നില്‍ക്കുമ്പോള്‍ തന്നെ ഹാദിയയ്ക്ക് അവളുടേതായ അവകാശങ്ങളുണ്ടെന്ന് രാഹുല്‍ ഈശ്വര്‍

കൊച്ചി : മാതാപിതാക്കള്‍ക്കൊപ്പം നില്‍ക്കുമ്പോള്‍ തന്നെ ഹാദിയയ്ക്ക് അവളുടേതായ അവകാശങ്ങളുണ്ടെന്ന് രാഹുല്‍ ഈശ്വര്‍. കേസ് അതിന്‍റെ വഴിക്ക് മുന്നോട്ട് പോകട്ടെയെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. കോടതി നിര്‍ദേശ പ്രകാരം ഹാദിയയെ കോടതിയില്‍ ഹാജരാക്കുമെന്ന് പിതാവ് അശോകന്‍ അറിയിച്ചിരുന്നു. ആരെയും അടച്ചിട്ടില്ല. എവിടെ വേണമെങ്കിലും പൊലീസ് സംരക്ഷണത്തില്‍ പോകാനുള്ള സ്വാതന്ത്ര്യമുണ്ട്. മകള്‍ പോകാന്‍ തയ്യാറാകാത്തതാണ്. ഹാദിയ തടവിലാണെന്ന വാര്‍ത്ത തെറ്റാണെന്നും അശോകന്‍ പ്രതികരിച്ചു. മകള്‍ ഏത് മതത്തില്‍ ജീവിച്ചാലും തനിക്ക് ഒരു പ്രശ്നവുമില്ലെന്നും ഹാദിയയുടെ പിതാവ് പറഞ്ഞു. കോടതി ഉത്തരവിട്ട പ്രകാരം മകളെ 27ന് മുന്‍പായി സുപ്രീംകോടതിയില്‍ ഹാജരാക്കുമെന്നും അശോകന്‍ അറിയിച്ചു. ഹാദിയയെ 27ന് 3 മണിക്ക് മുമ്പ് ഹാജരാക്കണമെന്നാണ് അച്ഛനോട് സുപ്രീംകോടതി നിര്‍ദേശിച്ചത്. തുറന്ന കോടതിയിലായിരിക്കും വാദം കേള്‍ക്കുക. അടച്ചിട്ട കോടതിയില്‍ വാദം കേള്‍ക്കണമെന്ന ഹാദിയയുടെ അച്ഛന്‍റെ ആവശ്യം കോടതി തള്ളിയിരുന്നു.

Post A Comment: