ഇസ്ലാം മതം സ്വീകരിച്ച വൈക്കം സ്വദേശി അഖില എന്ന ഹാദിയയുടെ വിവാഹമോചനവുമായി ബന്ധപ്പെട്ട കേസില്‍ ഹാദിയയെ ഹാജരാക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടു.ദില്ലി: ഇസ്ലാം മതം സ്വീകരിച്ച വൈക്കം സ്വദേശി അഖില എന്ന ഹാദിയയുടെ വിവാഹമോചനവുമായി ബന്ധപ്പെട്ട കേസില്‍ ഹാദിയയെ ഹാജരാക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടു. നവംബര്‍ 27ന് ഹാജരാക്കാനാണ് ഉത്തരവ്. കേരളത്തിലെ ലൗ ജിഹാദ് കേസ് ദേശീയ അന്വേഷണ ഏജന്‍സിക്ക് (എന്‍.ഐ.എ) കൈമാറിയത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഭര്‍ത്താവ് ഷഫീന്‍ ജഹാന്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. അന്വേഷണം അവസാനിപ്പിക്കണമെന്നും ഹാദിയയെ കോടതിയില്‍ ഹാജരാക്കണമെന്നുമാണ് ഷഫീന്‍ കോടതിയില്‍ ആവശ്യപ്പെട്ടത്. ഹാദിയയ്ക്ക് ഭീകര ബന്ധമില്ലെന്നും സ്വന്തം നിലപാടുകളുള്ള പെണ്‍കുട്ടിയാണെന്നും അവരെ കോടതിയില്‍ നേരിട്ട് ഹാജരാക്കി അഭിപ്രായം തേടണമെന്നും ഷഫീന്‍ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. സുപ്രീംകോടതി മുന്‍ ജഡ്ജി ആര്‍.വി. രവീന്ദ്രന്‍റെ മേല്‍നോട്ടത്തില്‍ എന്‍.ഐ.എ അന്വേഷണം നടത്താന്‍ ആഗസ്റ്റിലാണ് സുപ്രീം കോടതി ഉത്തരവിട്ടത്.  മതം മാറ്റത്തിനെതിരെ ഹാദിയയുടെ അച്ഛന്‍ കെ.എം. അശോകന്‍ നേരത്തേ ഹൈക്കോടതിയെ സമീപിക്കുകയും വിവാഹം നടത്തുന്നത് തടഞ്ഞു കൊണ്ട് ഉത്തരവ് സമ്പാദിക്കുകയും ചെയ്തു. അതിനിടെ ഷഫീന്‍ ജഹാന്‍ എന്നയാളുമായി നടന്ന വിവാഹം മേയ് 24ന് ഹൈക്കോടതി അസാധുവാക്കുകയും യുവതിയെ മാതാപിതാക്കള്‍ക്കൊപ്പം വിടുകയും ചെയ്തു. ഇതിനെതിരെയാണ് ഷഹീന്‍ ജഹാന്‍ സുപ്രീംകോടതിയെ സമീപിച്ചത്.

Post A Comment: