ഹാദിയയുടെ മതം മാറ്റത്തില്‍ സമ്മര്‍ദ്ദമുണ്ടായിട്ടില്ലെന്ന് ക്രൈം ബ്രാഞ്ചിന്‍റെ അന്വേഷണ റിപ്പോര്‍ട്ട്.കൊച്ചി: ഹാദിയയുടെ മതം മാറ്റത്തില്‍ സമ്മര്‍ദ്ദമുണ്ടായിട്ടില്ലെന്ന് ക്രൈം ബ്രാഞ്ചിന്‍റെ അന്വേഷണ റിപ്പോര്‍ട്ട്. എറണാകുളം ക്രൈം ബ്രാഞ്ച് എസ്. പി സന്തോഷ് കുമാര്‍ ഡി.ജി.പിക്ക് കൈമാറിയ ഇടക്കാല റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കേസില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഹാദിയ മതം മാറിയത് സ്വന്തം ഇഷ്ടപ്രകാരമാണ്. ഇത് വ്യക്തമാക്കുന്ന മൊഴി ഹാദിയ നല്‍കിയിട്ടുണ്ടെന്ന് പറയുന്ന റിപ്പോര്‍ട്ടില്‍ തീവ്രവാദ സംഘടനകള്‍ മതം മാറ്റത്തില്‍ ഇടപെട്ടതിന് തെളിവില്ലെന്നും പരാമര്‍ശിക്കുന്നു. ഹാദിയയുടെ മതംമാറ്റം സംബന്ധിച്ച കേസ് എന്‍.ഐ.എ അന്വേഷിക്കേണ്ട സാഹചര്യമില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയെ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഹാദിയ കേസ് നാളെ സുപ്രിം കോടതി പരിഗണിക്കുന്നുണ്ട്.

Post A Comment: