ഗുര്‍മീത്​ റാം റഹീമി​​ന്‍റെ വളര്‍ത്തുമകള്‍ ഹണിപ്രീതിന്​ ചോദ്യം ചെയ്യുന്നതിനിടെ നെഞ്ച്​ വേദന


ഛണ്ഡിഗഢ്​: ഗുര്‍മീത്​ റാം റഹീമി​​ന്‍റെ വളര്‍ത്തുമകള്‍ ഹണിപ്രീതിന്​ ചോദ്യം ചെയ്യുന്നതിനിടെ നെഞ്ച്​ വേദന. തുടര്‍ന്ന്​ ഹണിപ്രീതിനെ പൊലീസ്​ ആശുപത്രിയിലേക്ക്​ മാറ്റി. എന്നാല്‍ ഹണിപ്രീതി​​ന്‍റെ ആരോഗ്യനില തൃപ്​തികരമാണെന്ന്​ ഡോക്​ടര്‍മാര്‍ അറിയിച്ചു. ഹണിപ്രീതിനെ ബുധനാഴ്​ച പുലര്‍ച്ചെ വരെ അന്വേഷണ സംഘം ചോദ്യം ചെയ്​തു. മൂന്ന്​ മണി വരെ ​ അന്വേഷണ സംഘം മൊഴിയെടുത്തുവെന്നാണ്​ റിപ്പോര്‍ട്ടുകള്‍. രാജ്യദ്രോഹ കുറ്റം ഉള്‍പ്പടെ ചുമത്തിയാണ്​ പൊലീസ്​ ഹണിപ്രീതിനെതിരെ കേസെടുത്തിരിക്കുന്നത്​.

​​വിവാദ ആള്‍ദൈവം ഗുര്‍മീത്​ റഹീമിന്​ ബലാല്‍സംഘ കേസില്‍ ശിക്ഷ വിധിച്ചതിനെ തുടര്‍ന്ന്​ പഞ്ച്​ഗുളയിലും പരിസര പ്രദേശങ്ങളിലുമുണ്ടായ കലാപങ്ങളുടെ മുഖ്യസൂത്രധാരക ഹണിപ്രീതാണെന്നാണ്​ പൊലീസി​​ന്‍റെ നിഗമനം. ഗുര്‍മീതിനെ കോടതിയില്‍ നിന്ന്​ കടത്തികൊണ്ടു പോകാനും ഹണിപ്രീതും കൂട്ടരും ശ്രമിച്ചുവെന്നും ആരോപണമുണ്ട്​. സംഭവത്തിന്​ ശേഷം ഹണിപ്രീതിനെ ചൊവ്വാഴ്​ചയാണ്​ പൊലീസ്​ അറസ്​റ്റ്​ ചെയ്​തത്​.

Post A Comment: