ഹരിയാനയിലെ അംബാല സെന്‍ട്രല്‍ ജയിലിലാണ് ഹണിപ്രീത് ഇപ്പോഴുള്ളത്ചണ്ഡിഗഢ്: ദീപാവലിക്ക് ജയിലില്‍ സന്ദര്‍ശിക്കാനെത്തിയ കുടുംബാംഗങ്ങളെ കണ്ട് ഗുര്‍മീത് റാം റഹീം സിങ്ങിന്റെ ദത്തുപുത്രി ഹണിപ്രീത് ഇന്‍സാന്‍ പൊട്ടിക്കരഞ്ഞു. അച്ഛന്‍ രാമാനന്ദ് തനേജ, അമ്മ ആശ, സഹോദരന്‍ സാഹില്‍, സഹോദരന്റെ ഭാര്യ സൊനാലി എന്നിവരാണ് ഹണിപ്രീതിനെ സന്ദര്‍ശിച്ചത്. മധുരപലഹാരങ്ങളുമായാണ് കുടുംബാംഗങ്ങള്‍ ഹണിപ്രീതിനെ കാണാനെത്തിയത്. ഹരിയാനയിലെ അംബാല സെന്‍ട്രല്‍ ജയിലിലാണ് ഹണിപ്രീത് ഇപ്പോഴുള്ളത്. കട്ടിയേറിയ ഗ്ലാസ്സ് മറയ്ക്ക് ഇരുവശത്തും നിന്നായിരുന്നു കൂടിക്കാഴ്ച. തുടര്‍ന്ന് ഇന്റര്‍കോമിലൂടെ കുടുംബാംഗങ്ങളുമായി ഹണിപ്രീത് സംസാരിച്ചു. കുടുംബാംഗങ്ങള്‍ കൊണ്ടുവന്ന മധുരപലഹാരങ്ങള്‍ സ്വീകരിക്കാന്‍ ആദ്യം ഹണിപ്രീത് വിസമ്മതിച്ചെങ്കിലും പിന്നീട് സ്വീകരിച്ചു.
ബലാത്സംഗക്കേസില്‍ പ്രതിയായ ഗുര്‍മീതിന് കോടതി ശിക്ഷ വിധിച്ച ദിവസം, പഞ്ച്കുളയില്‍ പൊട്ടിപ്പുറപ്പെട്ട കലാപത്തിന് ഗൂഢാലോചന നടത്തിയ കേസിലാണ് ഹണിപ്രീത് ജയിലിലായത്.


Post A Comment: