ഹണിപ്രീത് പോലീസിനു മുമ്പില്‍ കീഴടങ്ങി.

ഹണിപ്രീത് പോലീസിനു മുമ്പില്‍ കീഴടങ്ങി. പഞ്ചാബിലാണ് ഹണിപ്രീത് കീഴടങ്ങിയത്. വിവാദം ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിങ്ങിന്റെ വളര്‍ത്തു മകളാണ് ഹണിപ്രീത്. പീഡനകേസില്‍ വിവാദ ആള്‍ദൈവം ശിക്ഷപ്പെട്ടപ്പോള്‍ കലാപം ഉണ്ടാകാന്‍ ശ്രമിച്ച സംഭവത്തിലാണ് ഹണിപ്രീത് പോലീസിനു മുന്നില്‍ കീഴടങ്ങിയത്. പഞ്ചാബ് പോലീസ് ഹണിപ്രീതിനെ ഹരിയാന പോലീസിനു കൈമാറി. ഹണിപ്രീത് 38 ദിവസമായി ഒളിവിലായിരുന്നു. ഹണിപ്രീതിന്‍റെ അറസ്റ്റ് ഹരിയാന പോലീസ് രേഖപ്പെടുത്തിയെന്നാണ് ലഭിക്കുന്ന വിവരം.

Post A Comment: