ദേര സച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹിം സിങിന് ശിക്ഷ വിധിച്ചതിനെ തുടര്‍ന്ന് ഹരിയാനയിലെ പഞ്ച്കുളയിലുണ്ടായ ആക്രമങ്ങളുടെ സൂത്രധാര താനാണെന്ന് സമ്മതിച്ച് ഹണിപ്രീത്ദില്ലി: ദേര സച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹിം സിങിന് ശിക്ഷ വിധിച്ചതിനെ തുടര്‍ന്ന് ഹരിയാനയിലെ പഞ്ച്കുളയിലുണ്ടായ ആക്രമങ്ങളുടെ സൂത്രധാര താനാണെന്ന് സമ്മതിച്ച് ഹണിപ്രീത്. ഓഗസ്റ്റ് 25 ന് കലാപം ആളിക്കത്തിക്കാന്‍ 17 ന് തന്നെ താന്‍ പദ്ധതി ആസൂത്രണം ചെയ്തതായും ഹണിപ്രീത് വെളിപ്പെടുത്തി. സിര്‍സയിലെ ആസ്ഥാനത്തു വച്ചാണ് ഇത് നടപ്പാക്കാനുള്ള നിര്‍ദ്ദേശം നല്‍കിയത്. ഗുര്‍മീതിനെ ജയിലിലേക്ക് അയച്ചാല്‍ ഇന്ത്യ കത്തുമെന്ന് മനസിലാക്കിക്കൊടുത്താനാണ് കലാപത്തിന് ആസൂത്രണം ചെയ്തത്. ഇതിനായി സോഷ്യല്‍മീഡിയകളില്‍ രാജ്യവിരുദ്ധ വീഡിയോകള്‍ അപ്‌ലോഡ് ചെയ്യാന്‍ അടുത്ത സഹായികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നുവെന്നും ഹണിപ്രീത് വെളിപ്പെടുത്തി. അതേസമയം, ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഹണിപ്രീതിന്റെ ലാപ്‌ടോപ്പില്‍ സംരക്ഷിക്കപ്പെടുന്നുവെന്നും അത് ഉടന്‍ തിരിച്ചുപിടിക്കുമെന്നും പൊലിസ് അറിയിച്ചു.

Post A Comment: