അരുണാചല്‍പ്രദേശില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് ആറ് പേര്‍ മരിച്ചു.

ഇറ്റാനഗര്‍: അരുണാചല്‍പ്രദേശില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് ആറ് പേര്‍ മരിച്ചു. നാവികസേനാ ഉദ്യോഗസ്ഥരാണ് അപകടത്തിലായത്. പരിശീലന പറക്കലിനിടെയായിരുന്നു അപകടം. തവാങ്ങില്‍ ഇന്നു പുലര്‍ച്ചെ ആറു മണിയോടെയാണ് വ്യോമസേനയുടെ എംഐ17 വി5 ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത്. സംഭവത്തെക്കുറിച്ച്‌ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചു. മോശം കാലാവസ്ഥയാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. 2013 ല്‍ ഉത്തരാഖണ്ഡിലെ പ്രളയ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കിടെ എംഐ17 വി5 ഹെലികോപ്റ്റര്‍ തകര്‍ന്ന വീണ് 20 പേര്‍ കൊല്ലപ്പെട്ടിരുന്നു.ലോകത്തിലെ ഏറ്റവും അത്യാധുനിക സൈനിക ചരക്ക് ഹെലികോപ്ടറാണ് എംഐ17 വി5. റഷ്യയില്‍ നിന്നാണ് ഇന്ത്യ ഈ ഹെലികോപ്ടറുകള്‍ വാങ്ങിയത്.

Post A Comment: