അമേരിക്ക​ ഇന്ത്യയുടെ വിശ്വസ്​ത പങ്കാളിയെന്ന്​ യു.എസ്​ സ്​റ്റേറ്റ്​ സെക്രട്ടറി റെക്​സ്​ ടില്ലേഴ്​സണ്‍
വാഷിങ്​ടണ്‍: അമേരിക്ക​ ഇന്ത്യയുടെ വിശ്വസ്​ത പങ്കാളിയെന്ന്​ യു.എസ്​ സ്​റ്റേറ്റ്​ സെക്രട്ടറി റെക്​സ്​ ടില്ലേഴ്​സണ്‍. ഇന്ത്യയും ചൈനയും തമ്മില്‍ പ്രശ്​നങ്ങള്‍ നില നില്‍ക്കുന്നതിനിടെയാണ്​ ഇന്ത്യക്കൊപ്പമാണെന്ന്​ ടില്ലേഴ്​സന്‍ വ്യക്​തമാക്കിയിരിക്കുന്നത്​. അടുത്തയാഴ്​ച ഇന്ത്യ സന്ദര്‍ശിക്കാനിരിക്കെയാണ്​ സ്​റ്റേറ്റ്​ സെക്രട്ടറിയുടെ പ്രസ്​താവന. തെക്കന്‍ ചൈന കടലിലെ ചൈനയുടെ പ്രകോപനങ്ങള്‍ അന്താരാഷ്​ട്ര നിയമങ്ങള്‍ക്ക്​ ഭീഷണിയാണ്​. ഇന്ത്യയും അമേരിക്കയും ഇതിനെതിരെ നിലകൊള്ളും. ചൈനയുമായി സൗഹാര്‍ദപരമായ ബന്ധമാണ്​ ആഗ്രഹിക്കുന്നത്​. എന്നാല്‍ മറ്റ്​ രാജ്യങ്ങളുടെ പരമാധികാരത്തെ പരിഗണിക്കാതെയുള്ള ചൈനയുടെ നടപടികളെ പിന്തുണക്കില്ലെന്നും ടില്ലേഴ്​സണ്‍ പറഞ്ഞു. ഉത്തരകൊറിയ തുടര്‍ച്ചയായി നടത്തുന്ന ആണവപരീക്ഷണങ്ങള്‍ അമേരിക്കക്കും ഏഷ്യന്‍ രാജ്യങ്ങള്‍ക്കും ഒരുപോലെ ഭീഷണിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

Post A Comment: