ജമ്മു കശ്മീരിലെ പുഞ്ച് ജില്ലയില്‍ വീണ്ടും പാക്കിസ്ഥാന്റെ വെടി നിര്‍ത്തല്‍ കരാര്‍ ലംഘനം.

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പുഞ്ച് ജില്ലയില്‍ വീണ്ടും പാക്കിസ്ഥാന്റെ വെടി നിര്‍ത്തല്‍ കരാര്‍ ലംഘനം. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച്‌ വ്യാഴാഴ്ച പുലര്‍ച്ചെയാണ് പാക്കിസ്ഥാന്‍ വെടിവയ്പ്പും ഷെല്ലാക്രമണവും നടത്തിയത്.

യാതൊരു പ്രകോപനവും കൂടാതെയാണ് പാക്കിസ്ഥാന്‍ ഇന്ത്യന്‍ പോസ്റ്റുകള്‍ക്കു നേരെ ആക്രമണം നടത്തിയതെന്ന് സൈനിക വക്താവ് പറഞ്ഞു. പാക് ആക്രമണത്തെ തുടര്‍ന്നു ഇന്ത്യ ശക്തമായി തിരിച്ചടിച്ചതായും സൈനിക വക്താവ് കൂട്ടിച്ചേര്‍ത്തു. തിങ്കളാഴ്ച പാക്കിസ്ഥാന്‍ നടത്തിയ വെടിവയ്പ്പില്‍ രണ്ടു പേര്‍ മരിച്ചിരുന്നു. അഞ്ച് പേര്‍ക്കു പരിക്കേറ്റു.

Post A Comment: