ദിലീപിനെ ജയിലില്‍ ചെന്ന് കാണാത്തതിന്‍റെ കാരണം വ്യക്തമാക്കി എം.പിയും സിനിമാ സംഘടനയായ അമ്മയുടെ പ്രസിഡന്റുമായ ഇന്നസെന്റ്കൊച്ചി: ദിലീപിനെ ജയിലില്‍ ചെന്ന് കാണാത്തതിന്‍റെ കാരണം വ്യക്തമാക്കി എം.പിയും സിനിമാ സംഘടനയായ അമ്മയുടെ പ്രസിഡന്റുമായ ഇന്നസെന്റ്. താന്‍ ചെല്ലാത്തതിന്‍റെ കാരണം ദിലീപിന് വ്യക്തമായി അറിയാമെന്ന് ഇന്നസെന്റ്. 'എം.പി ആയതിനാലാണ് ഞാന്‍ ജയിലില്‍ പോകാതിരുന്നത്. അമ്മയുടെ പ്രസിഡന്റ് മാത്രമായിരുന്നെങ്കില്‍ ഇടയ്ക്കിടയ്ക്ക് പോയി കാണുമായിരുന്നു. ഭരണകക്ഷിയുമായി ബന്ധപ്പെട്ട ഒരു ജനപ്രതിനിധി എന്ന നിലയില്‍ സ്വാധീനം ചെലുത്താന്‍ ശ്രമിച്ചെന്ന രീതിയിലുളള വാര്‍ത്തകള്‍ ഉണ്ടാകാതിരിക്കാനാണ് ഞാന്‍ മാറി നിന്നത്. ദിലീപിനെ ആരെല്ലാം ജയിലില്‍ പോയി കണ്ടോ അവര്‍ക്കെല്ലാം അതിനുള്ള അവകാശമുണ്ട്. ഇനിയും പോയി കാണാം'. ഒരു വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഇന്നസെന്റ് പറഞ്ഞു. സ്വന്തം മകന്‍ കൊലപാതകിയാണെങ്കിലും അച്ഛന്‍ പോയി കാണില്ലേ എന്നും ഇന്നസെന്റ് ചോദിച്ചു . ആക്രമിക്കപ്പെട്ട സഹപ്രവര്‍ത്തകയെ വിളിച്ച്‌ വിവരങ്ങള്‍ തിരക്കുകയും ഒപ്പമുണ്ടെന്ന് അവര്‍ക്ക് ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു. നടിയുടെ ഭാവിവരനെയും വിളിച്ച്‌ സംസാരിച്ചിരുന്നെന്ന് ഇന്നസെന്റ് പറഞ്ഞു.

Post A Comment: