മദ്യപിച്ച്‌ വാഹനമോടിച്ച്‌ അപകടമുണ്ടാക്കിയെന്ന കേസില്‍ നടന്‍ ജയ്യെ അറസ്റ്റ് ചെയ്യണമെന്ന് ചെന്നൈ സൈതാര്‍പേട്ട കോടതിയുടെ ഉത്തരവ്.



ചെന്നൈ: മദ്യപിച്ച്‌ വാഹനമോടിച്ച്‌ അപകടമുണ്ടാക്കിയെന്ന കേസില്‍ നടന്‍ ജയ്യെ അറസ്റ്റ് ചെയ്യണമെന്ന് ചെന്നൈ സൈതാര്‍പേട്ട കോടതിയുടെ ഉത്തരവ്. അഞ്ചാം തീയതി കേസ് പരിഗണിക്കുമ്പോള്‍ ഹാജരാകണമെന്ന് നടനോട് കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ജയ് ഹാജരായില്ല. exഇന്നലെയും കേസ് കോടതി പരിഗണിച്ചെങ്കിലും ജയ് ഹാജരായില്ല. തുടര്‍ന്ന് രണ്ടു ദിവസത്തിനുള്ളില്‍ നടനെ അറസ്റ്റ് ചെയ്ത് ഹാജരാക്കണമെന്ന് കോടതി പൊലീസിനോട് നിര്‍ദേശിച്ചു. എന്നാല്‍ നടന്‍ ഒളിവിലാണെന്നാണ് പൊലീസ് കോടതിയെ അറിയിച്ചത്.

Post A Comment: