മുന്‍മുഖ്യമന്ത്രി ജയലളിതയുടെ മരണത്തില്‍ അന്വേഷണം ആരംഭിച്ചു


ചെന്നൈ: മുന്‍മുഖ്യമന്ത്രി ജയലളിതയുടെ മരണത്തില്‍ അന്വേഷണം ആരംഭിച്ചു. ഹൈകോടതിയില്‍ നിന്ന് വിരമിച്ച എ.അറുമുഖസ്വാമി അധ്യക്ഷനായുള്ള കമ്മീഷനെ കേസ് അന്വേഷിക്കാനായി സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. ഇദ്ദേഹം ഇന്ന് ജയലളിതയുടെ വീടായ പോയസ് ഗാര്‍ഡനിലെത്തി തെളിവെടുപ്പ് നടത്തി. ജയലളിതയുടെ മരണത്തെക്കുറിച്ച്‌ അന്വേഷിക്കാന്‍ കഴിഞ്ഞ സെപ്തംബറിലാണ് കമ്മീഷനെ നിയമിച്ചത്. മൂന്ന് മാസത്തിനകം കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ആശുപത്രിയില്‍ കഴിഞ്ഞിരുന്ന ജയലളിതയെ സന്ദര്‍സിക്കാന്‍ ശശികലയൊഴിച്ച്‌ ആരെയും അനുവദിച്ചിരുന്നില്ലെന്ന് വനം മന്ത്രി ദിണ്ടിഗല്‍ ശ്രീനിവാസന്‍റെ പ്രസ്താവന വിവരധി വിവാദങ്ങള്‍ക്ക് തിരികൊളത്തിയിരുന്നു. തുടര്‍ന്നാണ് ഇതേക്കുറിച്ച്‌ അന്വേഷിക്കാനായി തമിഴ്നാട് സര്‍ക്കാര്‍ കമ്മീഷനെ നിയോഗിച്ചത്.

Post A Comment: