റിലയന്‍സ് ജിയോ ഓഫര്‍ നിരക്കുകള്‍ ഉയര്‍ത്തി





റിലയന്‍സ് ജിയോ ഓഫര്‍ നിരക്കുകള്‍ ഉയര്‍ത്തി. 399 രൂപക്ക് 84 ദിവസത്തേക്ക് പ്രതിദിനം 4ജി വേഗതയില്‍ 1ജി.ബി ഡാറ്റയും സൗജന്യ കോളുകളുമാണ് ധന്‍ ധനാ ധന്‍ ഓഫറില്‍ ജിയോ നല്‍കിയിരുന്നത്. ഇതേ ഓഫര്‍ ഇനി മുതല്‍ ലഭിക്കണമെങ്കില്‍ 459 രൂപ നല്‍കണം. 399 രൂപക്ക് 70 ദിവസത്തേക്ക് ഡാറ്റയും കോളുകളുമാണ് ലഭിക്കുന്നത്. കുറഞ്ഞ തുക റീചാര്‍ജ് ചെയ്യുന്നവര്‍ക്കായി ജിയോ ഓഫറുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. 7,14,28 ദിവസം കാലാവധിയുള്ള ഈ പ്ലാനുകളില്‍ യഥാക്രമം 1.05ജി.ബി, 2.1 ജി.ബി, 4.2 ജി.ബി ഡാറ്റ ലഭിക്കും. പ്രതിദിനം 4ജി വേഗതയില്‍ 150 എം.ബി ഡാറ്റയാണ് ഉപയോഗിക്കാന്‍ സാധിക്കുക. 509 രൂപക്ക് 49 ദിവസത്തേക്ക് പ്രതിദിനം 2 ജി.ബി ഡാറ്റയും അണ്‍ലിമിറ്റഡ് കോളുകളും നല്‍കുന്ന പ്ലാനും ലഭ്യമാണ്. 

Post A Comment: