പാമ്പാടി നെഹ്റു കോളജ് വിദ്യാര്‍ഥി ജിഷ്ണു കേസ് സിബിഐ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് അമ്മ മഹിജ സുപ്രീം കോടതിയില്‍ ഇന്നു ഹര്‍ജി സമര്‍പ്പിക്കും
ദില്ലി: പാമ്പാടി നെഹ്റു കോളജ് വിദ്യാര്‍ഥി ജിഷ്ണു കേസ് സിബിഐ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് അമ്മ മഹിജ സുപ്രീം കോടതിയില്‍ ഇന്നു ഹര്‍ജി സമര്‍പ്പിക്കും. സംസ്ഥാന സര്‍ക്കാര്‍ സിബിഐ അന്വേഷണത്തിനു വിട്ടെങ്കിലും സിബിഐയുടെ നടപടികള്‍ ഇനിയും വരാത്ത സാഹചര്യത്തിലാണു മഹിജ സുപ്രീംകോടതിയെ സമീപിക്കുന്നത്. കേസില്‍ പ്രതികളായ പാമ്പാടി നെഹ്റു കോളജ് വൈസ് പ്രിന്‍സിപ്പല്‍ എന്‍.കെ. ശക്തിവേല്‍, ജീവനക്കാരന്‍ സി.പി. പ്രവീണ്‍ എന്നിവരുടെ ജാമ്യം റദ്ദാക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്‍റെ ഹര്‍ജി കോടതി ഇന്നു പരിഗണിക്കാനിരിക്കുകയാണ്. ലക്കിടി നെഹ്റു ലോ കോളജ് വിദ്യാര്‍ഥി ഷഹീര്‍ ഷൗക്കത്തലിയെ മര്‍ദിച്ച കേസില്‍ നെഹ്റു ഗ്രൂപ്പ് ചെയര്‍മാന്‍ പി. കൃഷ്ണദാസിനു ഹൈക്കോടതി നല്‍കിയ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജിയും കോടതി ഇന്ന് പരിഗണിക്കും.

Post A Comment: