കേരളത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ദേശീയതലത്തില്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍


തിരുവനന്തപുരം: കേരളത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ദേശീയതലത്തില്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. രാജ്യത്തെ സമാധാനാന്തരീക്ഷം തകര്‍ക്കാനാണ് ബി.ജെ.പിയും ആര്‍.എസ്.എസും ശ്രമിക്കുന്നത്. ഭീകരനെന്ന് വിധിച്ച് ഏഴു കൊല്ലം സ്വന്തം സംസ്ഥാനത്ത് പോലും കയറാന്‍ വിലക്കുണ്ടായിരുന്ന അമിത്ഷായാണ് ഇപ്പോള്‍ കേരളത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നത്. സംഘ്പരിവാറിനെതിരേ എല്ലാ ജനാധിപത്യ വിശ്വാസികളും രംഗത്തുവരണം. രാജ്യം നേരിടുന്ന ഭീകരതയെ എതിര്‍ക്കാതെ എല്‍.ഡി.എഫിനെയാണ് യു.ഡി.എഫ് നേരിടുന്നത്. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന രീതി അപ്രായോഗികമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Post A Comment: